കോട്ടയം: വെട്ടിക്കൊണ്ടിരുന്ന പുളി മരം വീട്ടുമുറ്റത്തേക്കു മറിഞ്ഞു വീണ് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.
കോട്ടയം പള്ളത്ത് മരം വെട്ടി മാറ്റുന്നതിനിടെയാണ് ദാരുണ സംഭവം. ബുക്കാന റോഡിൽ മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് (56) മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു. മേരിക്കുട്ടിക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം.മരത്തിൽ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി എതിർ വശത്തേക്ക് മറിയുകയായിരുന്നു. മരം മാറ്റുന്നതിനിടെ മേരിക്കുട്ടിയും ഷേർളിയും സ്മിതയും വീട്ടുമുറ്റത്ത് സംസാരിച്ചു നിൽക്കുകയായിരുന്നു.
ഇവർക്കിടയിലേക്കാണ് മരം ദിശ മാറി മറിഞ്ഞു വീണത്. ഷേർളിയും സ്മിതയും ഓടി മാറി. മേരിക്കുട്ടിയുടെ ശരീരത്തിലേക്കാണ് മരം വീണത്. തത്ക്ഷണം തന്നെ മരണവും സംഭവിച്ചു.
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.