വർക്കല;അയിരൂർ പൊലീസ് വാഹനത്തിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിലായി.അയിരൂർ തൊടിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (19) അയിരൂർ പൊലീസ് പിടികൂടിയത്.
ലഹരിക്കടിമയായ അഭിജിത്ത് വീട്ടിൽ അതിക്രമം കാണിക്കുന്നുവെന്ന വിവരം അന്വേഷിക്കാനെത്തിയ പൊലീസിന്റെ വാഹനത്തിനു നേരെയാണ് കല്ലെറിഞ്ഞത്. ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രിയോടെ ചടയമംഗലത്ത് നിന്ന് പിടികൂടുകയായിരുന്നു.വർക്കല ഡിവൈ.എസ്.പി സി.ജെ.മാർട്ടിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ സുധീർ.സി.എല്ലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രജനീഷ്.എം, സി.പി.ഒമാരായ ജയൻ,ബിനു ശ്രീദേവി,വിഷ്ണു,സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.