തൊടുപുഴ: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ കുറ്റവാളി വീണ്ടും കഞ്ചാവുമായി പോലീസിന്റെ പിടിയിൽ. കുമാരമംഗലം പെരുമ്പിള്ളിച്ചിറ പുതിയകുന്നേല്‍ സെറ്റപ്പ് സുനീര്‍ എന്നു വിളിക്കുന്ന സുനീര്‍ (37) ആണ് പിടിയിലായത്.
തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു സമീപത്തു നിന്നുമാണ് ശനിയാഴ്ച ഇയാളെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ കേസിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ആറു മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോയില്‍ കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായ ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു.തൊടുപുഴ, കുളമാവ്, വണ്ടിപ്പെരിയാര്‍, മുട്ടം പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സുനീര്‍. മോഷണക്കേസുകളും കഞ്ചാവു കടത്തലുമുള്പ്പെടെയാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇതോടെ പ്രതിക്കെതിരെ കാപ്പാ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലാണ് പോലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.