നൂറുകണക്കിന് പാർക്കുന്ന മലമ്പുഴയിലെ നൂറു വയസുകാരി മുത്തശ്ശിയാൽ ഇനി സംരക്ഷിത വൃക്ഷം

പാലക്കാട്;നൂറുകണക്കിന് പാർക്കുന്ന മലമ്പുഴയിലെ നൂറു വയസുകാരി മുത്തശ്ശിയാൽ ഇനി സംരക്ഷിത വൃക്ഷം.  അണക്കെട്ടിനും റോപ്‌വേയ്‌ക്കും സമീപത്തായി പടർന്നുപന്തലിച്ച് നിൽക്കുന്ന ഇത്തി വെള്ളയാലിനെയാണ്‌ വനംവകുപ്പ്‌ സംരക്ഷിത വൃക്ഷമാക്കി ഫലകം സ്ഥാപിച്ചത്‌. 

ഫൈക്കസ് ടോൾബോൾട്ടിയോ ശാസ്ത്രനാമത്തിലുള്ള ഇത്തി വെള്ളയാലിന് നൂറിലധികം വയസ്സുണ്ട്‌. നാൽപ്പാമരം മരങ്ങളിൽ ഒന്നായ ആലിൽ 135ൽപ്പരം പക്ഷികൾ കാലാവസ്ഥയ്ക്കനുസരിച്ച് വന്നുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

ചെമ്പൻ മുള്ളൻകോഴി, മഞ്ഞക്കാലി പച്ചപ്രാവ്, പച്ചച്ചുണ്ടൻ, ചെമ്പുകൊട്ടി, ചിന്നക്കുട്ടുറുവൻ, പൂന്തത്ത, തത്തച്ചിന്നൻ, മലമുഴക്കി, നാട്ടുവേഴാമ്പൽ, തവിടൻ ബുൾബുൾ, നാട്ടിലക്കിളി, മഞ്ഞക്കറുപ്പൻ, ചിന്നച്ചിലപ്പൻ, നാകമോഹൻ, മുത്തുപ്പിള്ള, ഗരുഡൻ ചാരക്കാളി, നാട്ടുമരംകൊത്തി തുടങ്ങിവയെ ആലിൽ കാണുന്നതായി പക്ഷി ഗവേക്ഷകൻ അഡ്വ. ലിജോ പാങ്ങാടൻ പറഞ്ഞു.

ഇരുതലച്ചി, കരിയില, പാൽവള്ളി, വനദേവത, ചക്കര, വിലാസിനി, പാൽവള്ളി, ആൽ, എരിക്കുതപ്പി, വരയൻ കടുവ, നീലക്കടുവ,  പുള്ളിവാലൻ, ഗരുഡ തുടങ്ങിയ ശലഭങ്ങളും പച്ചയോന്ത്, പൊന്നൻ മരപല്ലി, പാറയോന്ത്, കുട്ടിവിരലൻ, മുള്ളോന്ത്, ഓന്ത്, പല്ലി, അരണ, കാട്ടരണ, നാട്ടുപല്ലി ഉൾപ്പെടെ ചെറുജീവികളും ആലിനെ ആശ്രയിച്ച് ജീവിക്കുന്നു.

പഴമുള്ള സമയത്താണ് കൂടുതൽ പക്ഷികൾ മുത്തശ്ശിയാലിൽ എത്തുന്നത്‌.വൃക്ഷത്തിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നപക്ഷികളും ഉണ്ട്. കടുത്ത വേനലിൽ മലമ്പുഴ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും ആശ്വാസമാണ്‌ മുത്തശ്ശി ആലിന്റെ തണൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !