കൊച്ചി: ലൈഫ് മിഷന് കേസില്‍ എം.ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
ജസ്റ്റീസ് എ.ബദറുദ്ദീനാണു ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നു നേരത്തെ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു.
ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചു ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് എം. ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചു ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നു സുപ്രീംകോടതി ഹൈക്കോടതിയോടു നിര്‍ദ്ദേശിച്ചിരുന്നു.
ഇക്കാര്യം വാദവേളയില്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനു അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ടെന്നാണു ജയില്‍ സൂപ്രണ്ട് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുട്ടിനും നടുവിനും അടിയന്തര ഓപ്പറേഷന് അനിവാര്യമാണ്. ഗവ. ആശുപത്രിയില്‍ ഓപ്പറേഷന് നടത്താമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടും ശിവശങ്കര്‍ സമ്മതിച്ചിരുന്നില്ല.
ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ജാമ്യം അനുവദിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍, ഈ ബഞ്ചിനു ജാമ്യഹര്‍ജി പരിഗണിക്കാനുള്ള അധികാരമില്ലെന്ന വാദമുയര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിധി പറയുന്നതിനു തടയിടുകയായിരുന്നു.
ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരിയില്‍ വീടു നിര്‍മ്മിച്ചു നല്കാന് യു.എ.ഇ. റെഡ് ക്രസന്റ് നല്കിയ ഫണ്ടില്‍ നിന്നു 4.5 കോടി രൂപ ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കമ്മിഷനായി കൈപ്പറ്റിയെന്നും ഇതില്‍ ഒരു കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തിയെന്നുമാണു കേസ്. വിദേശ നാണ്യ വിനിമയച്ചട്ട ലംഘനം ആരോപിച്ചാണ് ഇ.ഡി. കേസെടുത്തത്.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.