ഇനിമുതൽ കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറക്കാം ടുറിസം വികസനത്തിന്റെ നാഴികക്കല്ല് ആകുന്ന സർവ്വീസ് എന്ന് വിലയിരുത്തൽ

എറണാകുളം;കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള വിമാന സർവീസിന്റെ തീയതിയും സമയവും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12നാണ് ആദ്യ യാത്ര ആരംഭിക്കുക.


 കൊച്ചിയെയും വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ഇതോടെ, വിയറ്റ്നാമിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് എളുപ്പത്തിലും വേഗത്തിലും കേരളത്തിലേക്ക് എത്താൻ സാധിക്കും.

വിയറ്റ്ജെറ്റ് വിമാന കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.50-ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാവിലെ 6.40-നാണ് എത്തിച്ചേരുക. 

ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്കുള്ള തിരിച്ചുള്ള സർവീസ് വിയറ്റ്നാമിലെ പ്രാദേശിക സമയം രാത്രി 7.20ന് പുറപ്പെട്ട്, ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിൽ എത്തിച്ചേരും. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയ്ക്കും വിയറ്റ്നാമിനും ഏറെ കരുത്ത് പകരുന്ന സർവീസ് കൂടിയാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !