തൊടുപുഴ കരിങ്കുന്നത്ത് രണ്ട് മാസം മുമ്പ് പണി തീർത്ത വീടിനു സമീപത്തെ കിണർ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു

തൊടുപുഴ: രണ്ട് മാസം മുമ്പ് പണി തീർത്ത  വീടിന് സമീപത്തെ കിണർ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു. കരിംകുന്നം മഞ്ഞക്കടമ്പ് കറിക്കാട്ടാത്ത് കെ.ജി. അനൂപിന്റെ പുരയിടത്തിലെ കിണറാണ് 15 അടി വ്യാസത്തിൽ ഇടിഞ്ഞു താഴ്ന്നത്.ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

19 അടിയോളം താഴ്ചയുള്ള കിണർ കനത്ത മഴയിൽ വെള്ളം നിറഞ്ഞിരുന്നു. തുടർന്ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നെന്ന് അനൂപ് പറഞ്ഞു. ഇതോടെ കുടുംബത്തിന്റെ കുടിവെള്ളം മുട്ടി. വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന മോട്ടറും മണ്ണിടിഞ്ഞ് കിണറിനുള്ളിലേക്ക് പതിച്ചു. 

എട്ടുമാസം മുമ്പാണ് അനൂപും കുടുംബവും ഇവിടെ താമസത്തിന് എത്തുന്നത്. വേനൽ കാലത്തും കിണർ വറ്റിയിരുന്നില്ല. നിലവിൽ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ ഒരു മാർഗവുമില്ല. അയൽവാസിയുടെ കിണറ്റിൽ നിന്നാണ് കുടുംബം വീട്ടാവശ്യങ്ങൾക്കുള്ള ജലം ശേഖരിക്കുന്നത്. 

സംഭവം അറിഞ്ഞ് കരിങ്കുന്നം വില്ലേജ് ഓഫീസിൽ നിന്നും അധികൃതർ സ്ഥലത്തെത്തിയിരുന്നു. കിണർ ഇടിഞ്ഞ് താഴ്ന്നതുമൂലം വീടിന് ഭീഷണിയില്ലെന്നും അനൂപ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !