ഓണം കഴിഞ്ഞാല്‍ ക്ഷേമപെന്‍ഷന്‍ അതതു മാസം

തിരുവനന്തപുരം: ഓണം കഴിഞ്ഞാല്‍ അതത് മാസത്തില്‍ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ക്രമീകരണം ആരംഭിച്ച്‌ ധനവകുപ്പ്.

ഇതുവരെ മാര്‍ച്ച്‌ വരെയുള്ള പെൻഷനാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റില്‍ ഓണത്തിന് മുന്നോടിയായി നല്‍കും.

1,600 രൂപയുടെ ക്ഷേമ പെൻഷന് വേണ്ടി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് വിതരണം അതത് മാസം തന്നെ നടത്തുന്ന രീതിയില്‍ ക്രമീകരണം നടത്താൻ തീരുമാനം എടുത്തിരിക്കുന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ അതതു മാസം നല്‍കാൻ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് വരെയെ ഇത് കൃത്യമായി പാലിക്കപ്പെട്ടുള്ളു. തുടര്‍ന്നുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ മുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !