ദുബൈ: സന്ദര്‍ശന വിസയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂര്‍ രാമന്തളി വടക്കുമ്പാട് പറമ്പൻ ആയത്തുല്ലയാണ് (44) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ദുബൈ ദേരയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ദുബൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി.എ. റഹ്മാന്റെ ഭാര്യ സഹോദരനാണ്. പിതാവ്: പരേതനായ എട്ടിക്കുളം ഹംസ. മാതാവ്: അസ്മ. ഭാര്യ: സുഫൈറ. മക്കള്‍: അഫ്നാൻ, ഹന. സഹോദരങ്ങള്‍: ആരിഫ, അസ്‍ഫറ, മുഹമ്മദ് ഹഷിം.മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി.എ. റഹ്മാൻ, ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല ഡിസീസ് കെയര്‍ യൂനിറ്റ് കണ്‍വീനര്‍ ഷുഹൈല്‍ കോപ്പ എന്നിവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.