കൊച്ചി; കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകള്‍ തുറന്നു.
പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്ബ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പമ്പ ഡാമുകള്‍ തുറന്നു.
പമ്പ ഡാമില്‍ നിന്ന് 500 ക്യുമെക്സ് വരെയും കല്ലാര്‍കുട്ടി ഡാമില്‍ നിന്ന് 300 ക്യുമെക്സ് വരെയും വെള്ളമാണ് തുറന്നുവിടുക. അതിനാല്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതാ പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. കെഎസ്ഇബി ഡാമുകളില്‍ 17 % വെള്ളമുണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്.
ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, കാസര്‍കോട് കോളജുകള്‍ക്ക് അവധിയില്ല; മൂന്ന് സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.