തൃശൂർ: പുതുക്കാട് ഗവണ്മെന്റ്.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. മുപ്ലിയം റോഡിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. ആളാപയമില്ല.
അതേസമയം, തൃശൂരിൽ മഴക്കെടുതി തുടരുകയാണ്. റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പറപ്പൂർ -ചാലക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തേക്ക് മറിഞ്ഞുവീണാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പാലക്കാട് കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.