തൃശ്ശൂര്‍: തൃശൂരില്‍ ഭൂചലനം. കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയിലാണ് നേരിയ ഭൂചലനം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നത്.
രാവിലെ 8.16 നായിരുന്നു സംഭവം. രണ്ട് സെക്കന്‍ഡില്‍ താഴെ മാത്രമാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു.ഇത് ഭൂമികുലക്കമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം സംഭവത്തില്‍ ആശങ്ക വേണ്ടെന്നും പ്രദേശത്ത് നിരീക്ഷണം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.