തൃശൂർ: അരിമ്പൂർ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ കുട്ടിപ്പ്രിൻസ് എന്ന പ്രിൻസിനെ അന്തിക്കാട് പോലീസ് പിടികൂടി. ജൂൺ മാസം 21 ന് രാത്രി അരിമ്പൂർ കുന്നത്തങ്ങാടിയിലെ ഹിൽടോപ്പ് ബാറിന് സമീപമാണ് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബാറിന് എതിർവശത്തുള്ള റോഡിനോട് ചേർന്ന് കള്ളുഷാപ്പിന് മുന്നിൽ വച്ച് മനക്കൊടി സ്വദേശി വിപിൻ എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അന്തിക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ് അറസ്റ്റിലായ പ്രിൻസ്.
നിരവധി കൊലപാതക ശ്രമ കേസുകളിൽ പ്രതിയായ ഇയാൾ കുപ്രസിദ്ധ ഗുണ്ട, കടവി രഞ്ജിത്തിന്റെ കൂട്ടാളിയാണ്. പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ബോംബെറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്.
19 ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി ബോംബെറിഞ്ഞ ശേഷം ആക്രമിക്കാൻ ശ്രമിച്ച കേസും ഇയാൾക്കെതിരെയുണ്ട്.
നിരവധി കൊലപാതക ശ്രമങ്ങളും പിടിച്ചുപറി കേസുകളുമാണ് പ്രിൻസിനെതിരെ പോലീസിൽ ഉള്ളത്. അന്തിക്കാട് പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷൽ സ്‌ക്വാഡും ചേർന്നാണ് പ്രിൻസിനെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.