നേതാക്കളെ കള്ളകേസിൽ കുടുക്കുന്നു എന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ വിവിധ ജില്ലകളിൽ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു

തിരുവനന്തപുരം; കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു എന്നാരോപിച്ച് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഡിസിസി നടത്തിയ സിറ്റി പൊലീസ് കമ്മിഷണർ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തളളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗേൾഫ്രണ്ടായ സ്വപ്നാ സുരേഷ് ഇപ്പോൾ എവിടെയെന്നു വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ പറഞ്ഞു. കണ്ണൂരിൽ ഡിസിസി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ സിബിഐയും ഇഡിയും ഇൻകംടാക്സും എവിടെപ്പോയി? 

പിണറായി വിജയനെ സംരക്ഷിക്കുകയാണവർ ചെയ്യുന്നത്. ആഴക്കടൽ മത്സ്യബന്ധനം, സ്വന്തക്കാർക്കു നിയമനം നൽകൽ, വ്യാജ സർട്ടിഫിക്കറ്റ്, ലാവ്‌ലിൻകേസ്, എഐ ക്യാമറ, കെ റെയിൽ തുടങ്ങിയവയെ പറ്റി പിണറായി വിജയൻ മറുപടി പറയണം. പൊലീസ്, പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണു വേണ്ടത്. – അദ്ദേഹം പറഞ്ഞു. 

കൊല്ലത്ത് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കു സമീപത്തെ പാർക്കിന്റെ മതിൽചാടി കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. ലാത്തിച്ചാർജിൽ അനവധി പ്രവർത്തകർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റാൻ പൊലീസ് ആംബുലൻസിൽ കയറ്റിയെങ്കിലും പ്രവർത്തകർ ഇതിൽ നിന്നു പുറത്തുചാടി.

കോഴിക്കോട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.  മാർച്ച് മാനാഞ്ചിറയിൽ ഡിഡിഇ ഓഫിസിനു മുന്നിൽ ബാരിക്കേഡ് കെട്ടി തടഞ്ഞു. മാർച്ച് കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. 

മലപ്പുറം എസ്പി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ വനിതകളുൾപ്പെടെ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. നിരവധിപേർക്കു പരുക്കേറ്റു. എ.പി.അനിൽ കുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

തൃശൂരിൽ നടന്ന മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു പ്രവർത്തകരെ പിരിച്ചു വിട്ടു. പൊലീസ് ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിട്ടു.ആർക്കും പരുക്കില്ല.

കാസർകോഡ് പൊലീസ് ലാത്തിച്ചാർജിൽ ഡി സി സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ തലയ്ക്കു പരിക്കേറ്റതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രവർത്തകർ വിദ്യനഗർ ദേശീയപാത ഉപരോധിച്ചു. ഇരുപത് മിനിറ്റൊളാം ഉപരോധം നീണ്ടു. 

പി.കെ ഫൈസലിനെ മർദിച്ച പോലീസുകാരനെതിരെ നിയമ നടപടി സ്വീകരിക്കാം എന്ന മുതിർന്ന നേതാക്കളുടെ ഉറപ്പിന്മേൽ പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !