തിരുവനന്തപുരം;ബജെപിയിൽ വൻ അഴിച്ചുപണി ലോക് സഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ നാല് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ നീക്കിയതായി ബിജെപി ദേശീയ നേതൃത്വം.
തെലങ്കാന,ചാർഖണ്ഡ്,പഞ്ചാബ്, ആന്ധ്ര,എന്നീ സംസ്ഥാനങ്ങളിലാണ് അധ്യക്ഷൻ മാരെ മാറ്റിയത് സംസ്ഥാന തലത്തിൽ മോശം പ്രകടനം കാഴ്ച വെക്കുന്ന നേതാക്കളെയാണ് മാറ്റിയത്.
ലോക് സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആന്ധ്രയിലെയും തെലങ്കാനയിലെയും അധ്യക്ഷൻ മാരെ മാറ്റിയത് ഉത്തർ പ്രദേശ് മോഡലിൽ തെലങ്കാനയിൽ ഭരണമുറപ്പിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും നേതാക്കളെ എത്തിച്ചു സംഘടനാ പ്രവർത്തനം ബിജെപി നടത്തുന്നതിനിടയിലാണ് പ്രവർത്തകരെ ഞെട്ടിച്ചുകൊണ്ട് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രഖ്യാപനം വരുന്നത്.
ആന്ധ്ര സംസ്ഥാന അധ്യക്ഷയായി നിലവിലെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി പുരന്ദേശ്വരിയെയും തെലങ്കാനയിൽ കിഷൻ റെഡ്ഢിയും,പഞ്ചാബ് അധ്യക്ഷനായി സുനിൽ ജാഘറും ജാർഖണ്ഡിൽ ബാബുലാൽ മറാൻഡിയുമാണ് അധ്യക്ഷൻ മാരാകുക.
എന്നാൽ ഏറെ പടല പിണക്കങ്ങളുള്ള' നിലവിൽ പ്രവർത്തനം വളരെ മോശമായ കേരളത്തിൽ സംസ്ഥാന തലത്തിൽ നേതൃമാറ്റം ഇല്ലാതിരുന്നത് കേരളത്തിലെ ബിജെപി പ്രവർത്തകർക്കിടയിൽ വലിയ നിരാശ ഉളവാക്കിയിട്ടുള്ളതായും പ്രവർത്തകർ അഭിപ്രായപ്പെട്ടു.വിവിധ ജില്ലകളിൽ ജില്ലാതലത്തിലുള്ള നേതാക്കൾ വരെ സ്ത്രീ വിഷയങ്ങളിലും മറ്റ് അക്രമ സംഭവങ്ങളിലും സാമ്പത്തിക വിഷയങ്ങളിലും പ്രതിയായിട്ടുപോലും കുറ്റക്കാരായ നേതാക്കളെ സംരക്ഷിച്ചു നിർത്തുന്ന ജില്ലാ അധ്യക്ഷൻ മാർവരെ പാർട്ടിയിൽ ഉണ്ടെന്ന് പ്രവർത്തകർ പറയുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.