തീക്കോയി മാർമല അരുവി റോഡ് ഗതാഗതം നിരോധിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ മംഗളഗിരി-മാർമല അരുവിറോഡ് കനത്ത മഴയെ തുടർന്ന് താൽക്കാലികമായി ഗതാഗതം നിരോധിച്ചു. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരുവിയിലേക്ക് വരുന്ന തീക്കോയി ആറ്റിൽ ശക്തമായ ജലപ്രവാഹമാണ് നിലവിലുള്ളത്.

മഴ തുടർന്നാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണിവിടം. അരുവിയിൽ തുടരെ ഉണ്ടാകുന്ന അപകടങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !