തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായ വിഷയത്തില്‍ കേന്ദ്രസർക്കാരിനെ പഴിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങള്‍, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങള്‍ കെ.എസ്.ആര്.ടി.സി.യിലെ പ്രതിസന്ധിക്ക് കാരണമായെന്ന് ബാലഗോപാല്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്.ടി.സി.ക്ക് മുന്‍പ് ഇത്തരത്തില്‍ സഹായങ്ങള്‍ വേണ്ടിവന്നിരുന്നില്ല. എണ്ണ വിലക്കയറ്റം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയെല്ലാമായി പിന്നീട് കെ.എസ്.ആര്.ടി.സി. പ്രതിസന്ധിയിലായി. കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്.
കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നത്.
കെ.എസ്.ആര്.ടി.സി.ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനുമായി മൂലധന നിക്ഷേപമടക്കം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി.ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ധനമന്ത്രി പറഞ്ഞു.
ശമ്പളത്തിനും പെന്‍ഷനുമായി ഒരുമാസം 120 കോടി രൂപയിലധികമാണ് ചെലവുവരുന്നത്. അത് സ്ഥിരമായി നല്‍കാമെന്ന് സര്‍ക്കാര്‍ ഏറ്റിട്ടില്ല. കേന്ദ്രത്തില്‍നിന്ന് മുന്‍പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. അത് ലഭിച്ചാല്‍ത്തന്നെ പ്രതിവര്‍ഷം 20,000 കോടി രൂപ അധിക വരവുണ്ടാകും. ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച് തുക അനുവദിക്കും. ഓണക്കിറ്റിനെക്കുറിച്ച് തീരുമാനമെടുത്തില്ല. കോവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. മുന്‍പ് എല്ലാവര്ക്കും നല്കിയതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.