കോട്ടയം;കുറിച്ചി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ആനക്കുഴി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ചെലവഴിച്ച ആനക്കുഴി ചാൽ നടപ്പാതയുടെ ഉദ്ഘാടനവും നാടിന് സമർപ്പിക്കലും
ജൂലൈ മാസം രണ്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ: ജോബ് മൈക്കിൾ നിർവഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത സുശീലൻ മുഖ്യപ്രഭാഷണം നടത്തി.
കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അനീഷ് തോമസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി അനിൽ, കുറിച്ചി ഡിവിഷൻ മെമ്പർ ശ്രീമതി ഷീലമ്മ ജോസഫ്, കുറിച്ചി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി പ്രീത കുമാരി, ബ്ലോക്ക് മെമ്പർ ശ്രീ ഇ ആർ സുനിൽകുമാർപതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി ലൂസി ജോസഫ്,ശ്രീ എം എൻ മുരളീധരൻ നായർ, ശ്രീ അഗസ്റ്റിൻ കെ ജോർജ്, ശ്രീ ബിനു സോമൻ ,ശ്രീ സി ഡി വത്സപ്പൻ ചാലക്കൽ, ശ്രീ റ്റി.കെ മണിലാൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ ജെ കുഞ്ഞച്ചൻ യോഗത്തിൽ കൃതജ്ഞതകൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.