പാലക്കാട്; പെൺവാണിഭ റാക്കറ്റിന്റെ ഭാഗമാക്കി തന്നെയും അമ്മയെയും കുടുംബത്തെ മൊത്തം മോശമായി ചിത്രീകരിക്കാനാണ് മറുനാടൻ മലയാളി ശ്രമിച്ചത്. അത് ഏറെ വേദനിപ്പിച്ചു. തന്റെ ചിത്രത്തോടൊപ്പം അമ്മയുടെ ചിത്രവും ദുർവിനിയോഗിച്ചു.
അമ്മയ്ക്കിതൊന്നും അറിയില്ല. അത് ഉൾക്കൊള്ളാനുമാകില്ല. വേദനിക്കുമെന്നു കരുതി പറഞ്ഞതുമില്ല. എത്ര അപമാനിക്കാൻ ശ്രമിച്ചാലും ഈ നാട്ടുകാർക്ക് എന്നെ അറിയാം. അത്തരം അശ്ലീല പ്രചാരണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന പുരോഗമന മനസ്സാണ് നാടിന്റേത്. ഭർത്താവ് പ്രവീണും കുടുംബവും കൂടെനിന്നത് വലിയ കരുത്തും ആശ്വാസവുമായി’ പ്രജിത പുത്തൻപുരയിലിന്റെ വാക്കുകളിൽ വേദനയും രോഷവും.
മറുനാടൻ വാർത്തകളോട് സമൂഹമാധ്യമത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോഴാണ് പാലക്കാട് തിരുവാഴിയോട് സ്വദേശി പ്രജിതയ്‌ക്കും അമ്മയ്‌ക്കും മോശപ്പെട്ട ആരോപണം നേരിടേണ്ടി വന്നത്. വ്യാജവാർത്തയുടെ പേരിൽ 2022 ഒക്‌ടോബർ 27ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരായ ഷാജൻ സ്‌കറിയയുടെ ചിത്രം പങ്കുവച്ചാണ് പ്രജിത ഫെയ്‌സ്‌ബുക്കിലൂടെ തന്റെ വിമർശമുയർത്തിയത്.
പിന്നാലെ മറുനാടന്റെ ചാനലിൽ അനുവാദംകൂടാതെ പ്രജിതയുടെ ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിൽനിന്നെടുത്ത് അവ ഉൾപ്പെടുത്തി ഷാജൻ വാർത്ത അവതരിപ്പിച്ചു. ശേഷം പ്രജിതയുടെ ഫെയ്‌സ്‌ബുക്കിനെ വ്യാജ അക്കൗണ്ടുകളിലൂടെ പിന്തുടർന്നും അപവാദം പ്രചരിപ്പിച്ചു.അമ്മയോടൊപ്പമുള്ള ചിത്രമെടുത്ത് മുഹമ്മദ് ഇബ്രാഹിം നായർ,
അരിക്കൊമ്പൻ എന്നീ വ്യാജവിലാസമുള്ള അക്കൗണ്ടുകളിലൂടെ ഫെയ്‌സ്‌ബുക്കിനുതാഴെ ചിത്രവും മറുപടിയുമിട്ട് അപമാനിച്ചു. പെൺവാണിഭ റാക്കറ്റിലെ മുഖ്യപ്രതിയായ ഷമീനയും സംഘവും അറസ്‌റ്റിലായെന്നും പതിനേഴുകാരിയെ നിരവധിപേർക്ക് കാഴ്‌ചവച്ചു എന്നുമുള്ള മറ്റൊരു വാർത്തയുടെ അടിക്കുറിപ്പിനൊപ്പം പ്രജിതയുടെയും അമ്മയുടെയും ചിത്രമാണ് പടച്ചുവിട്ടത്.
ഗർഭിണിയായതിനാലും ശാരീരിക പ്രയാസമുള്ളതിനാലും പിന്നാലെ പോകാൻ ബുദ്ധിമുട്ടുള്ളതിനാൽമാത്രം കേസിന് പോയില്ലെന്നും പ്രജിത പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.