ബീഹാർ; റാം വിലാസ് പസ്വാന്റെ മകനും എൽജെപി (റാംവിലാസ്) വിഭാഗം ദേശീയ അധ്യക്ഷനുമായ ചിരാഗ് പസ്വാന് കേന്ദ്ര മന്ത്രിസഭയിൽ ഇടം ലഭിച്ചേക്കുമെന്ന് സൂചന. പാർലമെന്റിന്റെ വർഷകാല സമ്മേളനങ്ങൾക്ക് മുൻപ് ചിരാഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ സാഹചര്യത്തിൽ മുന്നോട്ടു പോയാല്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചിരാഗ് വീണ്ടും എന്‍ഡിഎയില്‍ മടങ്ങിയെത്തും. സംസ്ഥാനത്ത് അടുത്തിടെ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും ചിരാഗ് ബിജെപിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്നു.
രണ്ടിടത്തും ബിജെപി ജയിക്കുകയും ചെയ്തു. ചിരാഗ് മടങ്ങിയെത്തുന്നത് ബിഹാറില്‍ പസ്വാന്‍ വോട്ടുകള്‍ സ്വാധീനിക്കാന്‍ എന്‍ഡിഎയെ സഹായിക്കുമെന്ന് ബിജെപി നേതാക്കൾ പറയുന്നു.
കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് പട്നയിൽ ചിരാഗുമായി ചർച്ച നടത്തിയതിന് പിന്നാലെ എൽജെപി ബിഹാർ പ്രസിഡന്റ് രാജു തിവാരിയാണ് ചിരാഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന സൂചനകൾ നൽകിയത്. ഇതുകൂടാതെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറു സീറ്റുകൾ എൽജെപി (റാംവിലാസ്) ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സീറ്റുകൾ സംബന്ധിച്ച് ധാരണകളിലെത്തുന്നതിന് മുൻപ് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുമായി ചിരാഗ് കൂടിക്കാഴ്ച നടത്തുമെന്നും രാജു തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ബിഹാറിലെ നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ബിജെപി ചിരാഗിനെ പരിഗണിക്കുന്നതെന്നാണ് സൂചനകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.