ബംഗളൂരു: മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ഡോക്ടര്‍ ചമഞ്ഞ് സമ്പന്ന വിഭാഗങ്ങളിലെ 15 യുവതികളെ വിവാഹം ചെയ്ത വിരുതനെ കുവെമ്ബുനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു
ബംഗളൂരു ബാണശങ്കരിയിലെ കെ.ബി.മഹേഷ്(35) ആണ് ബംഗളൂരുവില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ ഹേമലതയുടെ(45) പരാതിയില്‍ അറസ്റ്റിലായത്.
വിവാഹാനന്തരം തന്റെ എട്ട് ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളും 15 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 22ന് എല്ലു രോഗ വിദഗ്ധനായ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തിയാണ് തന്നെ വിവാഹം ചെയ്തതെന്ന് ഹേമലത പറഞ്ഞു.
മൈസൂരു ആര്.ടി.നഗര്‍ എസ്.ബി.എം ലേഔട്ടില്‍ താമസക്കാരനാണെന്നുമാണ് അവകാശപ്പെട്ടത്. ബംഗളൂരുവിലെ ജ്യൂസ് കടയില്‍ പരസ്പരം സംസാരിച്ച് ഫോണ്‍ നമ്പറുകള്‍ കൈമാറി. ഡിസംബര്‍ 22ന് തന്നെ മൈസൂരുവിലേക്ക് ക്ഷണിച്ച മഹേഷ് ചാമുണ്ഡി കുന്നില്‍ കൊണ്ടുപോയി നിശ്ചയം നടത്തി.
ഇരുവരും എസ്.ബി.എം ലേ ഔട്ടിലെ വീട്ടില്‍ താമസിച്ചു. കഴിഞ്ഞ ജനുവരി 28ന് വിശാഖപട്ടണം ഡോള്‍ഫിൻ ഹൗസില്‍ ഇരുവരും വിവാഹിതരായി.
മൈസൂരുവില്‍ തിരിച്ചെത്തി ഒരു ദിവസം ടൗണില്‍ കറങ്ങിയ ശേഷം പുതുതായി തുടങ്ങുന്ന ക്ലിനിക്കിന് വേണ്ടി 70 ലക്ഷം രൂപ വായ്പയെടുക്കാൻ നിര്‍ബന്ധിച്ചു. വഴങ്ങാത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ഫെബ്രുവരിയില്‍ തന്റെ സ്വര്‍ണവും പണവും മഹേഷ് മോഷ്ടിച്ചു.
ഈ അവസ്ഥയില്‍ തന്നെ കാണാൻ വന്ന ദിവ്യ എന്ന യുവതി അവര്‍ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി.
ശാദി.കോം, ഡോക്ടേര്‍സ്മാട്രിമൊണി.കോം എന്നീ വെബ്സൈറ്റുകളാണ് ഇയാള്‍ സത്രീകളെ വലവീശാൻ ഉപയോഗിച്ചത്.
തട്ടിപ്പിനിരയായ യുവതികളില്‍ ഹേമലത പരാതി നല്കാൻ സന്നദ്ധമായതോടെയാണ് വിരുതൻ കുടുങ്ങിയത്. സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളും നല്ല ജോലിയുള്ളവരുമൊക്കെയാണ് അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹേഷിന്റെ ഇരകള്‍ എന്ന് പൊലീസ് പറഞ്ഞു.
വിധവകള്‍,പല കാരണങ്ങളാല്‍ വിവാഹം വൈകുന്നവര്‍, വിവാഹ മോചിതര്‍ തുടങ്ങിയ അവസ്ഥകളിലുള്ള സമ്പന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഏര്‍പ്പാട് ചെറു പ്രായത്തില്‍ തന്നെ തുടങ്ങിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
മൈസൂരുവില്‍ വാടക വീട്ടില്‍ ഏതാനും ഭാര്യമാരെയും കുട്ടികളേയും താമസിപ്പിക്കുന്നുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.