മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമാരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു ' സ്ഥലത്ത് കലാപ സമാനമായ സാഹചര്യം' മന്ത്രി ശിവങ്കുട്ടിയടക്കമുള്ളവർ സ്ഥലത്തുനിന്ന് രക്ഷപെട്ടു

തിരുവനന്തപുരം: വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമാരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. സംഭവത്തില്‍ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കും ബിഷപ്പ് തോമസ് നെറ്റോയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിമാര്‍ക്കുനേരെ അലറിയടുത്ത ഫാ. പെരേര മന്ത്രിമാരെയും കളക്ടറെയും തടയാന്‍ ആഹ്വാനം ചെയ്തുവെന്ന് വി ശിവൻകുട്ടി പറഞ്ഞു.

മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഫാ. യൂജിന്‍ പെരേര രൂക്ഷമായ രീതിയില്‍ പ്രതികരിച്ചു. ക്രമസമാധാനനില തകരുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചു.

 മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്ത ശേഷം മടങ്ങാനൊരുമ്പോള്‍ ഫാ. യുജിന്‍ പെരേരയും ബിഷപ് തോമസ് നെറ്റോയും സ്ഥലത്തെത്തി. അലറിക്കൊണ്ട് എത്തിയ ഫാദര്‍ യൂജിന്‍ പെരേര മന്ത്രിമാരേയും കളക്ടറേയും തടയാന്‍ ആഹ്വാനം ചെയ്തതായും മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു.

വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കിയത് ഫാ. പെരേരയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തെ കലാപമാക്കി മാറ്റാനുള്ള ശ്രമം ഫാ. പെരേരയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഒടുവില്‍ സമരം ചെയ്യാന്‍ ആളില്ലാതെ വന്നപ്പോള്‍ എങ്ങനെയെങ്കിലും സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി സമരം പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായി. 

അതിന്റെ വാശിയാണ് യൂജിന്‍ പെരേര ഇപ്പോള്‍ കാണിച്ചതെന്നും മന്ത്രി ആരോപിച്ചു. സഭയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വത്തിലിരിക്കുന്ന പുരോഹിതന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !