കോട്ടയം :മണർകാട് കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് ചെറിയാൻ ആശ്രമം ഭാഗത്ത് വെളിയിൽ പടിഞ്ഞാറെതറ വീട്ടിൽ സൽമാനുൾ ഫാരിസ് പി.എ (23) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ സന്ധ്യയോടുകൂടി പെട്രോളിങ് നടത്തുന്നതിനിടെ ചെറിയാൻ ആശ്രമം ഭാഗത്ത് വച്ച് സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 27 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
0
തിങ്കളാഴ്ച, ജൂലൈ 10, 2023
മണർകാട് സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, ഗോപകുമാർ എസ്, സി.പി.ഓ മാരായ തോമസ് രാജു, ജിജോ തോമസ്, ശ്രീകുമാർ എ.എസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.