കോട്ടയം;കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന കെപ്കോ ആശ്രയ പദ്ധതി പ്രകാരം കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ 440 ഓളം വരുന്ന വിധവകള്‍ക്ക് 10 മുട്ടകോഴി കുഞ്ഞുങ്ങളെയും 3 കിലോ തീറ്റയും, മരുന്നും സൗജന്യമായി വിതരണം ചെയ്യുന്ന ചടങ്ങ് 2023 ജൂലൈ 10-ാം തീയതി തിങ്കളാഴ്ച്ച രാവിലെ 10.30 മണിയ്ക്ക് കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ വച്ച് ശ്രീ. ജോസ് കെ. മാണി MP അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കെപ്കോ ആശ്രയ പദ്ധതി കോട്ടയം ജില്ലയില്‍ നടപ്പിലാക്കിയ ഏക പഞ്ചായത്ത് കൊഴുവനാല്‍ ഗ്രാമപഞ്ചായത്താണെന്നും, വിധവകള്‍ക്ക് ഒരു കൈതാങ്ങ് എന്ന നിലയില്‍ അവരുടെ ജീവിതത്തിന് ഒരു തണലും ചെറിയൊരു വരുമാന മാര്‍ഗ്ഗമാണെന്നും ഉദ്ഘാടന വേളയില്‍ ശ്രീ. ജോസ് കെ. മാണി MP പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ് സ്വാഗതം അശംസിച്ച ചടങ്ങില്‍ കെ.എസ്.പി.ഡി.സി ചെയര്മാന് ശ്രീ. പി.കെ. മൂര്‍ത്തി ആമുഖ പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ജെസ്സി ജോര്‍ജ്ജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി. രമ്യ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ശ്രീ. മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി. സ്മിത വിനോദ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്, ശ്രീമതി. മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി., ശ്രീ. ഗോപി കെ. ആര്, ശ്രീ. പി. സി. ജോസഫ്, ശ്രീമതി. മെര്‍ലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു, സി.പി.ഐ. ലോക്കല്‍ സെക്രട്ടറി ശ്രീ. കെ.ബി. അജേഷ്, കൊഴുവനാല്‍
സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. സാജന് മണിയങ്ങാട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെപ്കോ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ശ്രീകുമാര്‍ കോഴികുഞ്ഞുങ്ങള്‍ക്ക് തീറ്റയും മരുന്നും നല്‍കുന്നത് സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കൊഴുവനാല്‍ വെറ്റിറനറി സര്ജ്ജന് ഡോ. കുര്യാക്കോസ് മാത്യു റ്റി കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.