ദമാസ്ക്കസ്;കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ,ആഗോള സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി.
ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് സിറിയയിൽ എത്തിയ കേന്ദ്രമന്ത്രി, ദമാസ്ക്കസിലെ സഭാ ആസ്ഥാനത്താണ് പാത്രീയാര്‍ക്കീസ് ബാവയെകണ്ടത്. മലങ്കര സഭയിൽ ശാശ്വത സമാധാനത്തിന് സഹകരിക്കണം എന്ന് മന്ത്രി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ബാവ പ്രത്യാശ പ്രകടിപ്പിച്ചു. സിറിയയിൽ ആഭ്യന്തര സംഘർഷ കാലത്ത് ഇന്ത്യ നൽകിയ പിന്തുണകളെ സ്മരിച്ച ബാവ, കേരളത്തോടുള്ള ഇഷ്ടവും പരാമർശിച്ചു.
കേന്ദ്രസർക്കാരിന്‍റെ സ്കോളർഷിപ്പ് സ്കീമിന്‍റെ സഹായത്തോടെ ഇന്ത്യയിൽ പഠനത്തിന് അവസരം ലഭിച്ച സിറിയൻ വിദ്യാർത്ഥികളുമായും വി.മുരളീധരൻ സംവദിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ബസം ബഷീർ ഇബ്രാഹിന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇന്ന് സിറിയൻ ഭരണകൂടത്തിലെ ഉന്നതരുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.