ശവസംസ്കാര ചടങ്ങിനിടെ പാതിവെന്ത ശരീരം ഭക്ഷിച്ച രണ്ട് മദ്യപാനികൾ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ മയൂർബഞ്ചിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച് മദ്യപര്‍. സംഭവത്തിൽ സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. 

ബന്ധാസഹി ഗ്രാമത്തിലെ മധുസ്മിത സിങ്ങി(25)ന്റേതായിരുന്നു മൃതദേഹം. രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസ്മിത അവിടെ വെച്ചാണ് മരിച്ചത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ശ്‌മശാനത്തിൽ സംസ്കരിക്കുന്നതിനിടെ രണ്ടു മദ്യപര്‍ വേഗത്തിൽ സംസ്കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്‍ണങ്ങളാക്കി. 

തുടർന്ന് ഒരു കഷ്ണം അവർ കയ്യിൽ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്തെന്ന് മധുസ്മിതയുടെ ബന്ധുക്കൾ പറഞ്ഞു.

ഇതു ചോദ്യം ചെയ്‌തപ്പോൾ മന്ത്രവാദത്തെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ലെന്ന് സുന്ദർ മറുപടി പറഞ്ഞതായും മധുസ്‌മിതയുടെ ബന്ധു ലാബാ സിങ് പറഞ്ഞു. 

എതിർത്തിട്ടും ബലമായി അവർ മാംസം ഭക്ഷിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് പ്രദേശവാസികൾ ഇവരെ മർദ്ദിക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. 

ചോദ്യം ചെയ്യലിൽ മദ്യലഹരിയിലാണ് തങ്ങൾ ഇത്തരം പ്രവൃത്തി ചെയ്‌തതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !