ഇടുക്കി: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്നു.
ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.
അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷാ ഫോം ജൂലൈ 18 ന് മുമ്ബ് ഇടുക്കി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ലഭിക്കൂ. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04869 2233226.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.