രാജസ്ഥാൻ; ജയ്പുരിൽ യുവതിയെ ആസിഡ് ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളി. രാജസ്ഥാനിലെ കരൗളി ജില്ലയിലാണു നടുക്കുന്ന സംഭവം. 18 വയസ്സുകാരിക്കാണു ജീവൻ നഷ്ടമായത്.
മോഹൻപുരയിലെ തോഡാഭീം പ്രദേശത്തെ പെൺകുട്ടിയാണു കൊല്ലപ്പെട്ടതെന്നും ബുധനാഴ്ച മുതൽ ഇവരെ കാണിനില്ലായിരുന്നെന്നും നദൗതി എസ്എച്ച്ഒ ബാബുലാൽ പറഞ്ഞു.
യുവതിയെ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്നാണ് കുടുംബത്തിന്റെ പരാതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, യുവതി പീഡിപ്പിക്കപ്പെട്ടതായി ബിജെപി എംപി കിരോഡി ലാൽ മീണ ആരോപിച്ചു.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിക്കു മുന്നിൽ കുടുംബാംഗങ്ങളും കിരോഡി ലാൽ മീണ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പ്രതിഷേധിച്ചു.
പ്രതിയെ ഉടൻ പിടികൂടണമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.