തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എംബി രാജേഷ് രംഗത്ത്.
മദ്യവർജനമാണ് ഇടതുസർക്കാരിന്റെ നയമെന്നും യാഥാർത്ഥ്യ ബോധത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം കേരളത്തെ അപകീർത്തിപ്പെടുത്തുന്നണെന്നും കള്ളുചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകുന്നതെന്നും എംബി രാജേഷ് പറഞ്ഞു.
കർണാടകയിൽ മൂവായിരത്തിൽ അധികവും തമിഴ്‌നാട്ടിൽ ആറായിരത്തിൽ അധികവും ഔട്ട്‌ലെറ്റുകളുള്ളപ്പോൾ കേരത്തിൽ 309 ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണ്. മദ്യവർജനമാണ് ഇടതുപക്ഷ നയം,’ എംബി രാജേഷ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.