വ്യാഴാഴ്ച ഉച്ചയോടെയാണ് കൺട്രോൾ റൂമിലേക്ക് ഒരു വീഡിയോ ലഭിക്കുന്നത്. മദ്യത്തിൽ വിഷംകലർത്തി ജീവിത്യാഗം ചെയ്യാൻ ശ്രമിക്കുന്നയാളുടെ വീഡിയോ ആണ് ലഭിച്ചത്.
തൃശൂർ നഗരത്തിലാണെന്നുമാത്രമേ അറിയൂ. എവിടെയാണെന്ന് അറിയിച്ചില്ല . വിഷംകഴിച്ചയാൾ വീട്ടിലേക്ക് വീഡിയോ അയക്കുകയായിരുന്നു. വീട്ടുക്കാർ ഉടൻതന്നെ വീഡിയോ അടുത്ത സ്റ്റേഷനിലേക്കയച്ചു അതുവഴി കൺട്രോൾ റൂമിലേക്കെത്തുകയായിരുന്നു. ഉടൻ തന്നെ നഗരത്തിൽ കൺട്രോൾ റൂം വെഹിക്കിൾ പട്രോളിങ്ങ് ഡ്യൂട്ടിയിലുള്ള അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സോബിനു അയക്കുകയും ചെയ്തു.
സംഭവ സ്ഥലം എവിടെയാണെന്നു മനസ്സിലാകാത്തതിനാൽ വീഡിയോ വിശദമായി പരിശോധിച്ച സോബിനും സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ ഇസ്മയിൽ കെ. മിഥുൻ എന്നിവരടങ്ങുന്ന സംഘം വീഡിയോ ദൃശ്യത്തിലെ ചുമരിൻെറ കളറിലുള്ള കെട്ടിടം കണ്ടെത്തി പരിശോധിച്ച് എത്രയും പെട്ടന്നുതന്നെ തെരച്ചിൽ ആരംഭിച്ചു. പരിശോധനയിൽ സ്ഥലം പോസ്റ്റോഫീസ് റോഡിലാണെന്നും അവർക്ക് വ്യക്തമായി. കൂടുതൽ അന്വേഷണത്തിൽ പശ്ചാത്തലം ലോഡ്ജിൻെറ റൂമാണെന്ന് മനസ്സിലായതോടെ പിന്നീടുള്ള പരിശോധനയിൽ ലോഡ്ജ് കണ്ടെത്തുകയായിരുന്നു.
റൂമിൽ കയറിയതോടെ അവശനിലയിലായ യുവാവിനെ കണ്ടെത്തി. ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ദചികിത്സയക്ക് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ജില്ലാ ആശുപത്രി അധികൃതർ പോലീസിൽ നിർദ്ദേശം നൽകി. അടിയന്തര ചികിത്സയ്ക്കു ശേഷം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതരുടെ മറുപടി വന്നപ്പോൾ പോലീസിനും ആശ്വാസമായി.
മദ്യപാന ശീലമുണ്ടെന്നും ഇതിനെ തുടർന്ന് ഭാര്യയെ അവരുടെ വീട്ടുക്കാർ വന്ന് കൊണ്ടുപോയെന്നും വിഷമം സഹിക്കാനാകാതെയാണ് വിഷം കഴിച്ച് മരിക്കാനൊരുങ്ങിയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. മദ്യപാനത്തിൻേറയും ലഹരിയുടേയും ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളും അപകടങ്ങളുമെല്ലാം വിശദീകരിച്ച് എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ചും ആവശ്യമെങ്കിൽ കൌൺസിലിങ്ങ് നൽകുന്നതിനുവേണ്ട സഹായങ്ങളെകുറിച്ചും സംസാരിച്ചാണ് പോലീസ് മടങ്ങിയത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056. 24 മണിക്കൂറും പോലീസ് സഹായത്തിന് വിളിക്കൂ – 112.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.