പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമെന്ന് പ്രതിപക്ഷ നേതാവ് കുഞ്ഞിന്റെ കൊലപാതക വാർത്ത ഹൃദയം പിളരുന്നതെന്നും വി ടി സതീശൻ

തിരുവനന്തപുരം :സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശൻ. ലഹരി മരുന്ന് വ്യാപനം തടയാനും സർക്കാരിന് കഴിയുന്നില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ പോലും പൊലീസിനാകുന്നില്ലന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ജിഷയുടെ മരണം പോലും ആയുധമാക്കിയവരാണ് എൽഡിഎഫ്. പൊലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രത ഉണ്ടായിട്ടില്ല. പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമെന്നും വി ഡി സതീശൻ പറഞ്ഞു.

കുഞ്ഞിൻ്റെ കൊലപാതക വാർത്തയില്‍ ഹൃദയം പിളരുന്നു.ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ കുഞ്ഞുണ്ടായിരുന്നു.കണ്ട് പിടിക്കാമായിരുന്നു.പൊലീസിന്‍റേത് കൃത്യമായ അനാസ്ഥയാണ്.

കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് സംസ്ഥാനം പോകുന്നു.ആലുവ അത്ര വലിയ നഗരം ഒന്നുമല്ല.അവിടെയൊന്ന് കറങ്ങി പരിശോധന നടത്താൻ പൊലീസിന് കഴിഞ്ഞില്ല.പൊലീസിനെ അമിതമായി ദുരുപയോഗം ചെയ്യുന്നു.

പൊലീസിന് താത്പര്യം മൈക്കിനെതിരെ കേസ് എടുക്കാനും , പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കാനും മാത്രമാണ്.ഇനിയെങ്കിലും സർക്കാരിൻ്റെ കണ്ണ് തുറക്കണം.ലഹരിക്കെതിരെ സർക്കാർ നടപടിയെടുക്കണം.

പൊലീസിന്‍റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടായിട്ടില്ല.മുഖ്യമന്ത്രി വരുമ്പോൾ ആയിരം പൊലീസുകാരെ ഇറക്കുന്നു.കുഞ്ഞിനായി എത്ര പോലീസുകാർ തിരച്ചിൽ നടത്തിയെന്നും അദ്ദേഹം ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !