കേരളപോലീസിന്റെ ഡിജിറ്റൽ ഡീഅഡിക്ഷൻ സെൻററുകളിൽ സൈക്കോളജിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

കേരള പോലീസ് സോഷ്യൽ പോലീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പോലീസ്  കമ്മീഷണറേറ്റുകളിൽ സജ്ജീകരിച്ച ഡിജിറ്റൽ ഡി അഡിക്ഷൻ സെൻററുകളിലേക്ക് ക്ളിനിക്കൽ സൈക്കോളജിസ്റ്റിനെ കാരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. 

യോഗ്യത :

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ( സൈക്കോളജിയിൽ എം. എ / എം. എസ്. സി ) രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ എം. ഫിൽ സൈക്ക്യാട്രിസ്റ്റ് സോഷ്യൽ വർക്ക്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകൾ സഹിതം digitalsafetykerala@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

അവസാന തിയ്യതി 04.08.2023.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: 

https://keralapolice.gov.in/page/notification 

അപൂർണ്ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. 

ലഭ്യമാകുന്ന അപേക്ഷകൾക്ക് മറുപടിയായി ഇ മെയിൽ മുഖേന തന്നെ കൺഫർമേഷൻ നൽകുന്നതാണ്. 

അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥകൾക്ക് അവസാന തിയ്യതിക്കുള്ളിൽ കൺഫർമേഷൻ മെസേജ് ലഭ്യമായിട്ടില്ലെങ്കിൽ ചിരി ഹെൽപ്പ് ലൈൻ നമ്പറിൽ (9497900200) ബന്ധപ്പെടാവുന്നതാണ്. 

അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എഴുത്തു പരീക്ഷയ്ക്കുള്ള ഹാൾട്ടിക്കറ്റ് ഇ മെയിൽ മുഖേന അയക്കുന്നതാണ്.

ഉദ്യോഗാർത്ഥികൾക്ക് രണ്ട് ജില്ലകൾ മുൻഗണനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാവുന്നതാണ്. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും ജില്ലാ ഓപ്ഷൻറേയും അടിസ്ഥാനത്തിൽ ഓരോ സെൻററിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. 

പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപെടുന്നവരുടെ കരാർ കാലാവധി 31.03.2024 വരെ ആയിരിക്കും. കരാർ അടിസ്ഥാനത്തിൽ നിയമിതരാകുന്ന ഉദ്യോഗാർത്ഥികളുടെ കാലാവധി ദീർഘിപ്പിക്കുന്നത് സർക്കാർ / വകുപ്പുതല ഉത്തരവിന്റേയും പ്ളാൻ ഫണ്ട് ലഭ്യതയുടേയും അടിസ്ഥാനത്തിലായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !