തിരുവനന്തപുരം: ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട്, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികളെ സഹായിക്കുക, അവരെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 'ആഹാദിഷിക' ഫൗണ്ടേഷന് തുടക്കമിട്ട് നടൻ കൃഷ്ണകുമാറും കുടുംബവും.'
കേന്ദ്രമന്ത്രി വി മുരളീധരനും, പത്നി ഡോ. ജയശ്രീയും ചേര്‍ന്നാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തിയത്.
കുറിപ്പ് വായിക്കാം
ശ്രീപത്മനാഭന്റെയും, മാതാപിതാക്കളുടെയും, ഗുരുജനങ്ങളുടെയും പിന്നെ നിങ്ങളോരോരുത്തരുടെയും അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും അകമഴിഞ്ഞ നന്ദിപറഞ്ഞുകൊണ്ടു തുടങ്ങട്ടെ. ആഹാദിഷിക ഫൗണ്ടേഷൻ അതിന്റെ പുതിയ ഓഫീസ് ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നുരാവിലെ മുരളിയേട്ടനും ഭാര്യ ഡോ. ജയശ്രീയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷനെപ്പറ്റി രണ്ടുവാക്ക്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട്, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികളെ സഹായിക്കുക, അവരെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഈ സംരംഭത്തിന്റെ മുഖ്യലക്ഷ്യം.
ഇതിനോടകം തന്നെ വിതുരയിലെ വളരെ പിന്നാക്കം നില്ക്കുന്ന മേഖലയില്‍ നമ്മുടെ പ്രധാനമന്ത്രി മോദിജിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനില്‍ നിന്നും പ്രചോദനം കൊണ്ട് ഒൻപതോളം ടോയ്ലെറ്റുകള് നിര്‍മ്മിച്ച് നല്‍കിക്കഴിഞ്ഞു. വിദ്യാര്‍ഥിനികള്‍ക്ക് പഠന സഹായികള്‍, മൊബൈല്‍ ഫോണുകള്‍, അംഗ വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയറുകള്‍ എന്നിവ നല്‍കാനും ഫൗണ്ടേഷന് ഇതിനോടകം സാധിച്ചു. കൂടുതല്‍ ടോയ്ലെറ്റുകളും, പാവപ്പെട്ടവര്‍ക്ക് വീടുകളും നിര്‍മ്മിച്ച് നല്‍കാനുള്ള പദ്ധതിയുടെ തയാറെടുപ്പിലാണ് ആഹാദിഷിക ഇപ്പോള്‍.
അഹാനയും ദിയയും ഇഷാനിയും ഹൻസികയും പിന്നെ സിന്ധുവും ചേര്‍ന്ന് കണ്ട ഒരു സ്വപ്നം ഇന്നിപ്പോഴത് ഒരുപിടി സഹോദരിമാരുടെയും കൂടി സ്വപ്നസാക്ഷാത്കാരത്തിനുതകുന്നതായി മാറുന്നത് കാണുമ്ബോള്‍ ഒരച്ഛനെന്ന നിലയിലും, കുടുംബനാഥനെന്ന നിലയിലും, പിന്നെ ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലും എനിക്കുള്ള ആഹ്ലാദവും അഭിമാനവും വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാവുന്നതല്ല.
കൂടുതല്‍ സന്തോഷങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമ്ബോള്‍ കൂടുതല്‍ എളിമയോടെ നന്ദി പറയാനും കൂടുതല്‍ പ്രവര്‍ത്തിക്കാനും ഉപദേശം നല്കിയ എന്റെ മാതാപിതാക്കളുടെ ആശീര്‍വ്വാദങ്ങള്‍ എന്റെ കുട്ടികള്‍ക്കും, നാടിന്റെ കുട്ടികള്‍ക്കും, പിന്നെ ആഹാദിഷിക ഫൗണ്ടേഷനും താങ്ങും തണലുമായി മാറാനുള്ള അടിത്തറ പാകട്ടെ.
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി. മഴമാറി, നന്മയുടെ പൊൻ വെളിച്ചം മാത്രം തന്ന ഇന്നത്തെ പ്രകൃതിയോടും, പിന്നെ എല്ലാം നിയന്ത്രിക്കുന്ന ആ മഹാശക്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.