കോട്ടയം :പാലായിൽ കാണാതായ ലോട്ടറി വില്പനകാരിയായ യുവതി മരിച്ചനിലയിൽ.31 കാരിയായ പ്രീതി ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരിയായ പ്രീതിയെ രണ്ടുദിവസം മുൻപാണ് കാണാതായത്.
ഇവർക്കൊപ്പം കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.പാലാ വലവൂർ ഐഐഐടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടത്.മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ ഒരു പുരയിടത്തിലാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. കഴുത്തിൽ ഷാൾ കുരുക്കിയിട്ടുണ്ട്. ഇതോടെ യുവതിയുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്.
പ്രീതിക്കൊപ്പം കാണാതായ ലോട്ടറി വിൽപ്പനക്കാരനായ പ്രകാശനെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരെയും കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു.
രണ്ടു മരണങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്തി പ്രകാശ് ജീവനൊടുക്കിയതായാകാമെന്നാണ് പോലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.