ഇടുക്കി : അണക്കര വില്ലേജ്, ചക്കുപള്ളം കര, ഏഴാം മൈല്‍, പ്ലാത്തോട്ടത്തില്‍ വീട്ടില്‍ അഭിലാല്‍ എന്നയാളെ കാപ്പാ (KAA(P)A) ചുമത്തി ജയിലിലടച്ചു.
ജില്ലയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍. പൊതു ജനങ്ങളുടെ സ്വൈര്യജീവിതത്തിനും, ശാന്തിക്കും ഭീഷണിയായി മാറുകയും നിയമ വാഴ്ചക്ക് യാതൊരു വിലയും കല്പിക്കാതെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾക്കർഹമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിനാലും,
തുടർന്നും കുറ്റകൃത്യങ്ങളിൽ നിന്നും ഇയാളെ തടയുന്നതിനായി കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 സെക്ഷൻ 3 പ്രകാരം അടിയന്തിരമായി കരുതൽ തടങ്കലില്‍ ആക്കി.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുന്നതായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.