മലപ്പുറം: കരുവാരകുണ്ടിൽ 63 കാരിയെയും 69 കാരനേയും കാണാനില്ലെന്നു പരാതി. 63കാരിയുടെ കുടുംബമാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയേയും തിരുവനന്തപുരം സ്വദേശിയേയുമാണ് കാണാതായത്. കാണാതായ സ്ത്രീയുടെ വീടിനു സമീപത്തായിരുന്നു തിരുവനന്തപുരം സ്വദേശി താമസിച്ചിരുന്നത്.
മൂന്ന് ദിവസം മുൻപാണ് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭർത്താവിനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്.
ഏഴ് മാസം മുൻപാണ് തിരുവനന്തപുരത്തു നിന്നു 69 കാരൻ തൊഴിൽ തേടി ഇവിടെ എത്തിയത്. ഒരു മാസം മുൻപ് സ്ത്രീയുടെ വീടിനു സമീപത്തുള്ള ഷെഡിലേക്ക് താമസം മാറി.
കഴിഞ്ഞ ആഴ്ച മുതലാണ് ഇരുവരേയും കാണാതായത്. കരുവാരകുണ്ട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.