ലണ്ടൻ: പൊതുമേഖല ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍. പണിമുടക്ക് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ശമ്ബളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി പ്രധാനമന്ത്രി ഋഷി സൂനക്കാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പൊലീസുകാര്‍ക്ക് ഏഴ് ശതമാനവും അധ്യാപകര്‍ക്ക് 6.5 ശതമാനവും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ആറു ശതമാനവും വേതനം വര്‍ധിക്കും.തീരുമാനം അന്തിമമാണെന്നും ശമ്ബളം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 35 ശതമാനം വേതനവര്‍ധന ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ അഞ്ചു ദിവസം രംഗത്തിറങ്ങിയത് രാജ്യത്തെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.