ഇനി ഹോംവര്‍ക്കില്ല, പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊടുത്തുവിടുന്നുമില്ല, കുട്ടികള്‍ കളിക്കട്ടെ, മാതാപിതാക്കളെ കെട്ടിപ്പിടിച്ച്‌ ഉറങ്ങട്ടെ ' ഗണേഷ്‌കുമാര്‍ എംഎല്‍എ

കൊല്ലം: താൻ മാനേജരായ സ്കൂളില്‍ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം കൊണ്ടുവരുമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ.

എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കില്ലെന്നും അവര്‍ കളിച്ചുവളരണമെന്നും വീട്ടില്‍പോയാല്‍ അവര്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നും ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.

കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എംഎല്‍എയുടെ വാക്കുകള്‍. ഇത് ഒരു പുതിയ വിദ്യാഭ്യാസ സംസ്കാരത്തിന്റെ തുടക്കമാകുമെന്നും ഭാവിയില്‍ മുകളിലേക്കുള്ള ക്ലാസ്സുകളിലും ഈ രീതി വ്യാപിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ഞാൻ ഇന്നലെ ഒരു തീരുമാനമെടുത്തു. ഞാൻ മാനേജരായ സ്കൂളില്‍ ഇനി എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെ ഹോം വര്‍ക്കുകളില്ല. പുസ്തകങ്ങളും വീട്ടില്‍ കൊടുത്തയയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം ഞാൻ എന്റെ സ്കൂളില്‍നിന്നു തന്നെ തുടങ്ങുകയാണ്.” - എംഎല്‍എ പറഞ്ഞു.

നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേര്‍ന്നു കിടന്ന് കെട്ടിപ്പിടിച്ച്‌ ഉറങ്ങണം, രാവിലെ സ്കൂളില്‍ വരണം. ഇനിമുതല്‍ സ്കൂളില്‍ പഠിപ്പിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് ഹോംവര്‍ക്കില്ല. പുസ്തകം തന്നെ വീട്ടില്‍ കൊടുത്തുവിടുന്നത് അവസാനിപ്പിക്കുകയാണ്. 

കാരണം അവര്‍ വീട്ടില്‍ വന്നാല്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കണം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അത് കിട്ടാൻ പോകുന്നത്? 90 വയസ്സാകുമ്ബോഴോ? പെൻഷൻ വാങ്ങിച്ചിട്ടാണോ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ പോകുന്നത്?'ഈ കുഞ്ഞുങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ, അവരുടെ വാത്സല്യം ഏറ്റുവാങ്ങാൻ അവസരം ഇല്ലാതാകുമ്ബോള്‍ അവരെ നമ്മെ വൃദ്ധസദനങ്ങളില്‍ തള്ളും.

 അങ്ങനെ തള്ളാതിരിക്കാനാണ് എന്റെ ഈ തീരുമാനം. മറ്റുള്ളവരോടു പറ‍ഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. കേരള സര്‍ക്കാരിന്റെ ഉത്തരവുണ്ട്, മറ്റതുണ്ട് എന്നൊക്കെ പറയും. ഇവിടെ എന്റെ സ്കൂളില്‍ ഒറ്റ പദ്ധതിയേ ഉള്ളൂ. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇനി ഹോംവര്‍ക്ക് വേണ്ട. പഠിപ്പിക്കാനുള്ളത് മുഴുവൻ സ്കൂളിലിരുത്തി പഠിപ്പിക്കും.'

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !