ഇനി സ്വൽപം പാട്ടാവാം, സെക്രട്ടറിയേറ്റിൽ ഇനി ജീവനക്കാർക്ക് പാട്ട് കേട്ട് ജോലി ചെയ്യാം,,

തിരുവനന്തപുരം: ഫയലുകള്‍ നോക്കി ചടഞ്ഞിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഉന്മേഷം കിട്ടാന്‍ അടവുകളുമായി സര്‍ക്കാര്‍.


ജീവനക്കാര്‍ക്ക് പാട്ടുകേട്ട് ജോലിയെടുക്കാനുള്ള അവസരമൊരുക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ പൊതുഭരണവകുപ്പിലെ എ.ഐ.എസ് വിഭാഗത്തില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാന്‍ 13,440 രൂപ അനുവദിച്ച്‌ ഉത്തരവിറക്കി. പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെല്‍ ആണ് ഈ മാസം 14ന്‌ഉ ത്തരവിറക്കിയത്.

ആദ്യമായാണ് ഇത്തരം ഒരു അനുമതി ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എ.ഐ.എസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം ആദ്യമായി എത്തുന്നത്.

ചീഫ് സെക്രട്ടറിയുടെ ഓഫിസിന് സമീപത്താണ് എ.ഐ.എസ് സെക്ഷന്‍ സ്ഥിതിചെയ്യുന്നത്. സെക്രട്ടേറിയേറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കില്‍ ഒരു കോടിക്ക് മുകളില്‍ ചെലവാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !