അഗത്തി;ലക്ഷ ദ്വീപിലെ ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആവശ്യത്തിന് ഡോക്ടർമാരോ ടെക്നിഷ്യൻ മാരോ ഇല്ലാത്ത അവസ്ഥയിലാണ്.
നിലവിൽ പ്രായമായവരും കുട്ടികളും ഗർഭിണികളുമടക്കം നിരവധിപേർ കോഴിക്കോടോ കൊച്ചിയിലോ ചികിത്സ തേടേണ്ടുന്ന അവസ്ഥയിലാണെന്ന് ലക്ഷദ്വീപ് നിവാസികൾ പറഞ്ഞു.മുൻപ് സ്വകാര്യ പങ്കാളിത്തത്തോടെ കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെയും ടെക്നിഷ്യൻ മാരെയും അഡ്മിനിസ്ട്രേഷൻ നിയമപരമായി നിയമിച്ചിരുന്നെങ്കിലും ദ്വീപിൽ പുതിയ ഭരണം നിലവിൽ വന്നപ്പോൾ നിലവിലെ കരാർ റദ്ദാക്കുകയും ഹോസ്പിറ്റലിലെ സ്വകാര്യ പങ്കാളിത്തം പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തിരുന്നു.
തുടർന്ന് അഡ്മിനിസ്ട്രറ്ററുടെ തീരുമാനപ്രകാരം ദ്വീപിൻറെ ഭരണപരമായ അവകാശത്തിന്മേൽ സ്വന്തം നിലയ്ക്ക് ഡോക്ടർമാരെയും ടെക്നിഷ്യൻ മാരെയും എത്തിക്കും എന്ന് വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും മാസങ്ങളായി ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയാണ്.മിനിക്കോയ്, ആന്ത്രോത്,അമിനി,കവരത്തി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് രോഗികൾ ഇപ്പോഴും ഹോസ്പിറ്റലിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.
മറ്റു ദ്വീപുകളിൽ വിരലിലെണ്ണാവുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉണ്ടെങ്കിലും മികച്ച ചികിത്സയോ ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലന്നും നാട്ടുകാർ ആരോപിക്കുന്നു.
ലക്ഷദ്വീപിലെ ആയിരക്കണക്കിനു ജനങ്ങൾ അനുഭവിക്കുന്ന ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.