കൊല്ലം: കുരുന്ന് മനസുകളില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ചിരിയുണര്‍ത്താൻ കേരള പൊലീസ് ആരംഭിച്ച ഓണ്‍ലൈൻ കൗണ്‍സലിംഗ് പദ്ധതിയായ ചിരി ജില്ലയിലും ശ്രദ്ധേയമാകുന്നു.
2022 ജനുവരി മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ ജില്ലയില്‍ നിന്ന് 1697 കുട്ടികളാണ് കൗണ്‍സലിംഗിനായും പരാതികള്‍ പറയാനുമായി ചിരിയുടെ ഹെല്‍പ്പ് ഡെസ്കിലേക്ക് വിളിച്ചത്. എല്ലാ പരാതികള്‍ക്കും നടപടി സ്വീകരിച്ചതായി ചിരി ജില്ലാ അധികൃതര്‍ വ്യക്തമാക്കി.
അഡിഷണല്‍ എസ്.പിയാണ് ജില്ലയിലെ ചിരിയുടെ നോഡല്‍ ഓഫീസര്‍. കൂടാതെ ഒരു അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, രണ്ട് കൗണ്‍സിലര്‍മാര്‍, ഒരു സൈക്കോളജിസ്റ്റ് എന്നിവരടങ്ങുതാണ് ജില്ലയിലെ ചിരിയുടെ കോര്‍ ടീം. 2020ല്‍ കൊവിഡ് കാലത്ത് ആരംഭിച്ച പദ്ധതി ആ വര്‍ഷം തന്നെയാണ് ജില്ലയിലും നടപ്പാക്കിയത്.
ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ നടന്ന വീട്ടിലെ കുട്ടികള്‍ക്ക് ചിരി സംഘം വീടുകളില്‍ നേരിട്ടെത്തിയാണ് കൗണ്‍സലിംഗ് നല്‍കുന്നത്.കുട്ടികളുടെ കുഞ്ഞുപരാതികളും കേള്‍ക്കും കൊവിഡ് കാലത്ത് പുറത്തിറങ്ങാൻ കഴിയാത്ത വിഷമവും പഠനോപകരണങ്ങളുടെ ലഭ്യതക്കുറവുമാണ് പരാതികളായത്.
പിന്നീട് ഗൗരവമേറിയ പരാതികള്‍ പറായാനും മാനസിക പിൻബലത്തിനായി വിളിക്കുന്ന കുട്ടികളുടെയും എണ്ണം കൂടി. പരീക്ഷാ സമയത്താണ് കുടുതല്‍ വിളികള്‍ വരുന്നത്.എഴ് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് കൂടുതലും.യാത്രാ ബുദ്ധിമുട്ടും തെരുനായ ശല്യവും വരെ വിളിച്ചുപറയുന്നുണ്ട്
എന്താണ് ചിരി?
കുട്ടികള്‍ക്ക് വിളിക്കാനായുള്ള ഏകീകൃത ഹെല്‍പ്പ് ഡെസ്ക് നമ്ബര്‍ പദ്ധതി.മാനസിക സംഘര്‍ഷം കുറയ്ക്കുക, ആരോഗ്യം വര്‍ദ്ധിപ്പിക്കുക, ആപത് ഘട്ടങ്ങളില്‍ സഹായം വാഗ്ദാനം ചെയ്യുക, സുരക്ഷിതവും ആഹ്ളാദകരവുമായ ബാല്യം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
തിരുവനന്തപുരത്തെ ചില്‍ഡ്രൻ ആൻഡ് പൊലീസ് ഹൗസ് കേന്ദ്രത്തിലാണ് പ്രവര്‍ത്തനം.കോള്‍ വിവരങ്ങള്‍ അതാത് ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് കൈമാറും.സംസ്ഥാനത്താകെ ചിരി ഹെല്‍പ്പ് ഡെസ്കിലേക്ക് വിളിച്ച കുട്ടികളില്‍ നിന്ന് ഏഴ് പോക്സോ കേസുകളുടെ വിവരങ്ങളാണ് ലഭ്യമായത്. ഇതില്‍ ഒരെണ്ണം കൊല്ലം ജില്ലയിലാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.