സുഖദുഃഖ സമ്മിശ്രമായ അയർലൻഡ് ജീവിതയാത്രയിൽ "ഒരു പെൺസിംഹം ജനിക്കുന്നു" ഉത്തരമില്ലാത്ത യാത്രയിൽ സ്വപ്നങ്ങളെ മുറിക്കിപിടിച്ച്'

സുഖദുഃഖ സമ്മിശ്രമായ അയർലൻഡ് ജീവിതയാത്രയിൽ സുഖത്തിന്റെയും ദുഖത്തിന്റെയും ജന്മനാട്ടിൽ നിന്ന് പ്രവാസ ജീവിതം നയിക്കേണ്ടി വരുന്ന പ്രവാസിവനിതകളുടെ ജീവിത കഥയാണ് ഓരോ കുറിപ്പുകളും. സ്വപ്നനങ്ങളും പ്രതീക്ഷകളുമായി അയർലണ്ടിലെത്തി അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപെട്ടവരെ ഓർത്തെടുക്കുകയാണ് അയർലണ്ടിലെ പ്രവാസി മലയാളി ജിൻസി എൽസ ജോർജ്.


സോഷ്യൽ മീഡിയയിലൂടെ ജിൻസി പങ്കുവെച്ച വൈകാരിക കുറിപ്പ് 

എന്റെ പോറ്റമ്മയാണ് അയർലൻഡ്.കഴിഞ്ഞ 17 വര്ഷം ആയി ഇവിടെ കൂടിയിട്ട്. തിരിച്ചൊരു വരവുണ്ടോ എന്നു പലരും ചോദിച്ചിട്ടുണ്ടെങ്കിലും അതിനൊരു ശരിയായ ഉത്തരം ആർക്കും കൊടുക്കാൻ പറ്റിയിട്ടില്ല .

ശാന്ത സുന്ദരമായ ഒരു രാജ്യമാണ് ഇത്. നിയമങ്ങൾ പാലിച്ചു അടങ്ങി ഒതുങ്ങി ജീവിക്കണം എന്നു മാത്രേ ഉള്ളു .അടിച്ചു പൊളിച്ചു ജീവിക്കാം ,അതിനും കുഴപ്പമില്ല,

പക്ഷെ ആരുടെയും സ്വാതന്ത്യത്തെ ഹനിക്കുന്നതിനോ ആരെയും ഉപദ്രവിക്കുന്നതിനോ ഒന്നും അധികാരം ഇല്ല, സ്ത്രീകളെ പ്രത്യേകിച്ചും .

തലസ്ഥാനമായ ഡബ്ലിൻ കഴിഞ്ഞാൽ എറ്റവും കൂടുതൽ മലയാളികൾ തിങ്ങി പാർക്കുന്ന കൗണ്ടി ആണു കോർക് .cork ഇലെ തന്നെ വലിയ university ഹോസ്പിറ്റലും university college ഉം അടുത്തടുത്ത് നിൽക്കുന്നത് കൊണ്ട് തന്നെ എറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന സ്ഥലമാണ് Wilton .അവിടെയാണ് കഴിഞ്ഞ ദിവസം ദാരുണമായ ഒരു കൊലപാതകം നടന്നത് .

വെറും ഒരു വര്ഷം മുൻപ് മാത്രം ഇവിടെയെത്തിയ ദീപ എന്ന പെൺകുട്ടിയെ സ്വന്തം ഭർത്താവ് കുത്തിക്കൊന്നു.

എന്തിനാണെന്നോ അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നൊന്നും ചോദിച്ചാൽ ആർക്കും കൃത്യമായ ഉത്തരമില്ല. വലിയ സൗഹൃദം ആരുമായും ഇല്ലായിരുന്നു എന്നാണ് അറിയുന്നത്.

പാവം 5 വയസുകാരൻ കുഞ്ഞിന് ആരും ഇല്ലാതെ ആയി.ദീപയുടെ വീട്ടിൽ ഉള്ളവർ കുഞ്ഞിനെ സ്വീകരിക്കാൻ തയാറായാൽ ഒരുപക്ഷെ അവർക്ക് കുഞ്ഞിനെ കിട്ടിയേക്കാം.അല്ലെങ്കിൽ foster parents നെ ഏൽപ്പിക്കാനും സാധ്യത കാണുന്നു.

കഴിഞ്ഞ ദിവസം ആണ് ഷാജു എന്ന വ്യക്തി ക്ക് ഭാര്യയെയും മക്കളെയും കൊന്നതിനു UK കോടതി 40 നു മുകളിൽ വര്ഷം ശിക്ഷ കൊടുത്തത് .ഏകദേശം UK നിയമങ്ങളും ഇവിടുത്തെ നിയമങ്ങളും ഒരേപോലെ ആയതു കൊണ്ട് കടുത്ത ശിക്ഷ തന്നെ ഈ കേസിനും ഉണ്ടാകും.

ഇതിന്റെ ഒക്കെ ഒരു സാഹചര്യത്തിൽ ഇനീ ഇങ്ങോട്ട് വരാൻ തീരുമാനിച്ചു ശ്രമിക്കുന്ന എല്ലവരും അറിയുവാൻ ചെറിയ ഒരു കുറിപ്പ്:

ഇതൊരു യൂറോപ്യൻ രാജ്യമാണ്.പെണ്ണ് ജോലിക്ക് വന്നാലും,ആണ് ജോലിക്ക് വന്നാലും ഒരു പോലെ ശമ്പളവും ഒരേ പരിഗണനയും ആണ് ഇവിടെ.

ഫാമിലി വിസ വഴി ഭാര്യയെ കൊണ്ട് വന്നാലും ഭർത്താവിനെ കൊണ്ടുവന്നാലും ഇവിടെ ഉള്ള നിയമപ്രകാരം ജീവിച്ചേ പറ്റൂ.ആരും ആരെയും അടിമ ആക്കി വെക്കാൻ ഒന്നും പറ്റില്ല.complaint പോയാൽ പണി കിട്ടും പ്രത്യേകിച്ചും സ്‌ത്രീകളെ ഉപദ്രവിക്കാൻ പറ്റില്ല. ഇതിന് പറ്റാത്തവർ ഇങ്ങോട്ട് വരാതിരിക്കുക. 

nurse മാർ ഭർത്താക്കന്മാരെ കൊണ്ടുവരുന്ന പാവാട വിസ എന്നു കളിയാക്കി വിളിക്കുന്ന വിസ ആണു കൂടുതലും ഇവിടെ കിട്ടുന്നത് എന്നു എല്ലാവര്ക്കും അറിയാം.nurse ന്റെ ജോലിക്ക് എറ്റവും കൂടുതൽ ശമ്പളം കൊടുക്കുന്ന ഒരു രാജ്യമായത് കൊണ്ടാവും ഇവിടേക്ക് കുറെ nurses എത്തുന്നതും .

       "ഒരു പെൺസിംഹം ജനിക്കുന്നു "

ആദ്യമായ് ഒരു nurse ഇങ്ങോട്ട് എത്തിപ്പെടാൻ കുറെ കടമ്പകൾ കടക്കേണ്ടി ഇരിക്കുന്നു.പലർക്കും അറിയാവുന്ന കാര്യങ്ങൾ ആണിതൊക്കെ.പരീക്ഷകളും അഡാപ്റ്റേഷൻ കോഴ്‌സുകളും ഒക്കെ പാസ്സായി മാത്രേ ഇവിടെ ജോലി ചെയ്യാൻ പറ്റൂ.

അതും കഴിഞു കുറെ എമണ്ടൻ paperworks ഒക്കെ ചെയ്തു struggle ചെയ്തു,വീടും വാടകക്ക് എടുത്താണ് ഫാമിലിയെ കൊണ്ട് വരുന്നത്.ഒരു വീട് വാടകക്ക് എടുക്കാൻ ഓരോ പെണ്ണും ഇവിടെ ഓടി നടക്കുന്നു.

 അത്രയ്ക്ക് പ്രയാസമാണ് ഇതൊക്കെ. ഇത്രയൊക്കെ ചെയ്യണമെങ്കിൽ അവൾ എത്ര കഷ്ടപെടണം എന്നറിയുമോ ? അപ്പോഴേക്കും അവൾ ധൈര്യവതി ആകും,

ഒരു കുഞ്ഞു സിംഹം സടകുടഞ്ഞെണീക്കും .

അങ്ങനെ പെൺ സിംഹം ആകേണ്ടി വരുന്ന അവളെ ഭരിക്കാൻ ആണു നാട്ടിൽ നിന്ന് വരുന്ന ,ജനിച്ചപ്പഴേ സിംഹം ആക്കപ്പെട്ട ആൺസിംഹം ശ്രമിക്കുന്നത് .ചിലരൊക്കെ പണത്തിന് വേണ്ടി ,ചിലരൊക്കെ അധികാരത്തിനു വേണ്ടി പരസ്‌പരം കൊമ്പുകോർക്കുന്നു .

അവൾ സിംഹം ആയില്ലായിരുന്നു എങ്കിൽ നിങ്ങൾക്ക് ഇവിടെ വരാൻ കഴിയില്ലാരുന്നു എന്ന സത്യം അംഗീകരിച്ചു കൊണ്ട് സന്തോഷിച്ചു ,രണ്ടുപേരും ആൺസിംഹവും പെൺസിംഹവും അണെന്നു മനസിലാക്കി കുഞ്ഞു സിംഹങ്ങളെയും കൂടെ പിടിച്ചു സന്തോഷത്തോടെ അടിച്ചു പൊളിക്കുക.

പെൺസിംഹത്തെ അംഗീകരിക്കാൻ കഴിയാത്തവർ ,ആട്ടിൻ കുട്ടിയെ വേണം എന്നുള്ളവർ,അവളെ നാട്ടിൽ തന്നെ നിർത്തി ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുക .

എന്റെ പോറ്റമ്മയാണ് അയർലൻഡ് .കഴിഞ്ഞ 17 വര്ഷം ആയി ഇവിടെ കൂടിയിട്ട് .തിരിച്ചൊരു വരവുണ്ടോ എന്നു പലരും...

Posted by Gincy Elza George on Monday, July 17, 2023
കടപ്പാട്: Gincy Elza George
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !