ഇടുക്കി : തൊടുപുഴയിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നഴ്സിനെ അക്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിമാക്കി.
ബൈക്കിലെത്തിയ പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം.കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ യുവതി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ജനവാസമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ പുറകെ ബൈക്കിലെത്തിയ ആള് ഉപദ്രവിക്കുകയായിരുന്നു. പേടി മൂലം സ്കൂട്ടര്‍ മുന്നോട്ടെടുക്കാനായില്ലെന്നും തുടര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപെട്ടെന്നുമാണ് യുവതി കാളിയാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ഉടന്‍ തന്നെ തോട്ടടുത്ത ആശുപത്രിയിലെത്തിച്ച് യുവതിക്ക് പ്രാഥമിക ചികില്‍സ നല്കി.യുവതിയുടെ പരാതിയില്‍ കാളിയാര്‍ പൊലീസ് കേസ് രജിസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി. പ്രതി പ്രദേശവാസിയല്ലെന്നാണ് പൊലീസ് നല്കുന്ന വിവരം. വിജനമായ സ്ഥലത്ത് ഇരുട്ടുള്ള സമയത്തായതിനാല്‍ ആളെ തിരിച്ചറിയാൻ യുവതിക്ക് കഴിയാത്തതാണ് വെല്ലുവിളി.
തോട്ടടുത്ത പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.ഇതിലെ ആ സമയങ്ങള്‍ കടന്നുപോയ വണ്ടികള്‍ പരിശോധിച്ചാല്‍ പ്രതിയെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതിക്ഷ. മൊബൈള്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.