ഡൽഹി: മണിപ്പൂർ കലാപത്തിനിടെയുണ്ടായ കൂടുതല്‍ ക്രൂരകൃത്യങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
കാക്ച്ചിങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിലിട്ട് തീ കൊളുത്തി കൊന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. കാക്ച്ചിങ്ങിലെ സെറൗലിൽ കഴിഞ്ഞ മെയ് 28 നാണ് ദാരുണ സംഭവമുണ്ടായത്.
അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ ചുരാചന്ദിന്റെ 80 വയസ്സുകാരിയായ ഭാര്യ ഇബിത്തോബിയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആദരിച്ച സ്വാതന്ത്ര സമര സേനാനിയായിരുന്നു ചുരാ ചന്ദ് സിംഗ്.അക്രമകാരികള്‍ എത്തിയപ്പോള്‍ ഇബിത്തോബി വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വീട് പൂട്ടിയ സംഘം, പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. ആക്രമണം ചെറുക്കാൻ ശ്രമിച്ച യുവാവിന് നേരെയും വെടിയുതിർത്തുവെന്ന വിവരവും പുറത്ത് വന്നു.
മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളുടെയും കലാപത്തിന്റെയും വിവരങ്ങളാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് ക്രൂരതയുടെ നേർമുഖം കൂടുതൽ ദൃശ്യമാകുന്ന വിവരങ്ങൾ പുറത്തെത്തുന്നത്.
ഇംഫാലില്‍ കാർ വാഷ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തോബാലില്‍ 45കാരിയുടെ നഗ്നമായ കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.