ന്യൂഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തിലേക്ക് അനിൽ ആന്റണി. പാര്‍ട്ടി ദേശീയ സെക്രട്ടറി ചുമതലയാണ് കേന്ദ്ര നേതൃത്വം അനിലിന് നൽകിയിരിക്കുന്നത്.
ഇന്ന് പുറത്ത് വിട്ട ദേശീയ ഭാരവാഹി പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചിരിക്കുന്നത്. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. 13 പേരാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുള്ളത്. അരവിന്ദ് മേനോന് ദേശീയ സെക്രട്ടറിയായി തുടരും. ബിജെപി ദേശീയ ഭാരവാഹികള്‍ കേരളത്തില്‍ നിന്നും മറ്റാരുമില്ല.
കഴിഞ്ഞ ദിവസം അനില്‍ ആന്റണി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ മോദിയെ കണ്ടത്.കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തിലും അനില്‍ മുന്‍നിരയില്‍ ഇടംനേടിയിരുന്നു.വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി കേരളത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചതായും വിവരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.