കണ്ണൂർ: ഭീതിപരത്തി വീണ്ടും ‘ബ്ലാക്ക് മാൻ’. കണ്ണൂർ ചെറുപുഴയിൽ ആണ് രാത്രി സഞ്ചാരിയായ അജ്ഞാതൻ്റെ വിളയാട്ടം. വീടുകളുടെ ചുവരിൽ ബ്ലാക്ക് മാൻ എന്നെഴുതിയിട്ടുണ്ട്. തേർത്തല്ലിയിലും ചെറുപുഴയിലും അജ്ഞാതൻ തുടർച്ചയായി ഭീതി വിതക്കുകയാണ്.
സംഭവത്തിൽ ഇതുവരെ ആരെയും കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. രാത്രിയിൽ നിരവധി വീടുകളിൽ അജ്ഞാതനെത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ഇയാൾക്ക് ബ്ലാക്ക് മാൻ എന്ന് പേരിട്ടത്.ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നും മുഖം മൂടി സംഘമാണെന്നുമൊക്കെ നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. ഇതുവരെ മോഷണമൊന്നും നടന്നിട്ടില്ല. വാതിലുകളിൽ മുട്ടുക, അലക്കിവെച്ചിരിക്കുന്ന തുണി മാറ്റിവെക്കുക, പൈപ്പ് തുറന്നുവെക്കുക തുടങ്ങിയവയാണ് അജ്ഞാതൻ ചെയ്യുന്നത്. സിസിടിവികളിൽ അവ്യക്തമായ രൂപം പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.