തലനാട് പഞ്ചായത്തിൽ പേര്യമലയിൽ നിന്ന് കൂറ്റൻ പാറ അടർന്നു വീണ് രണ്ടുപേർക്ക് പരുക്ക്,ഒഴിവായത് വൻ ദുരന്തം

കോട്ടയം;തലനാട് പഞ്ചായത്തിൽ അടുക്കം പേര്യമലയിൽ നിന്ന് വൻ പാറ അടർന്ന് വീണ് രണ്ട് പേർക്ക് പരുക്ക്.തെങ്ങേപ്പുരയ്‌ക്കൽ സജു, ശിവദാസൻ പേര്യത്ത് എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ  സംഭവിച്ചു.അപകടത്തിൽ തെങ്ങേപ്പുരയ്‌ക്കൽ തങ്കമ്മ അഭിനവ് എന്നിവർക്ക് സാരമായി പരിക്കേറ്റു ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലിയ ദുരന്തന്തിൽ നിന്ന് തലനാരിഴയ്ക്കാണ് രണ്ട് കുടുംബാംഗൾ രക്ഷപെട്ടത് മലയുടെ മുകളിൽ മറ്റൊരു പാറകൂടി അടർന്നു വീഴാറായി ഇരിക്കുന്നതിനാൽ സമീപത്തു നിന്ന് അഞ്ചു കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപാർപ്പിക്കേണ്ട സാഹചര്യം ഉണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

ഭീമൻ പാറ താഴേക്ക് പതിച്ചതിനെ തുടർന്ന് മേലടുക്കം പഞ്ചായത്ത് റോഡ് പൂർണ്ണമായി തകർന്നു,ലക്ഷങ്ങളുടെ കൃഷിയും നശിച്ചതായി അധികൃതർ അറിയിച്ചു,

തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, വാർഡ് മെമ്പർ വത്സമ്മ ഗോപിനാഥൻ,ദിലീപ് കുമാർ,ബിന്ദു ബാബു,റോബിൻ ജോസഫ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആശ ബിജു തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും അപകട സ്ഥലം സന്ദർശിച്ചു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !