ചേന്നം പള്ളിപ്പുറം ഗ്രാമത്തെ സമ്പൂർണ മാലിന്യ മുക്ത ഗ്രാമമാക്കാൻ കർശന നടപടികളുമായി ഗ്രാമ പഞ്ചായത്ത്.

ആലപ്പുഴ;ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ആഗസ്ത് 1 മുതൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ സംഭരണവും കൈമാറ്റവും ഉപയോഗവും പഞ്ചായത്ത് പരിധിയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

വേമ്പനാട്ട്, കൈതപ്പുഴ കായലുകളിലേക്കും അനുബന്ധ തോടുകളിലേക്കും മലിനജലം ഒഴുക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കുഴലുകൾ നീക്കം ചെയ്യുന്നതിന് സാവകാശം നൽകിയിരുന്നു.ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടുന്ന വർക്കെതിരെ നടപടി സ്വീകരിക്കും. 

കുറ്റക്കാരെ കണ്ടെത്തുന്നതിനായി വാർഡ് തലത്തിൽ വളണ്ടിയർ സേനയെ സജ്ജമാക്കുവാൻ ചേർന്ന രാഷ്ട്രീയ- സാമൂഹ്യ- സാമുദായിക- പാരിസ്ഥിതിക-യുവജന- സംഘടന പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് സുധീഷ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് ഷിൽജ സലിം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ കെ ഷിജി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ വിശ്വനാഥ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ജി രമണൻ ,സെക്രട്ടറി ജെ സന്തോഷ് എന്നിവർ പ്രസംഗിച്ചു. 

സംസ്ഥാന സർക്കാരിൻറെ നവകേരളം കർമ്മ പദ്ധതിയുടെ ചുവടുപിടിച്ച് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമമാക്കുന്നതിനായി ഏറ്റെടുത്തിട്ടുള്ള പളുങ്കു പോലെ പള്ളിപ്പുറം എന്ന പദ്ധതി വിജയിപ്പിക്കുവാൻ ജനങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടാകണമെന്ന് പ്രസിഡൻറ് ടി എസ് സുധീഷ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !