പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പൊലീസുകാര്‍ക്ക് എതിരെ നടപടി.

പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പൊലീസുകാര്‍ക്ക് എതിരെ നടപടി.

ഇലവുംതിട്ട: പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പൊലീസുകാര്‍ക്ക് എതിരെ നടപടി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥൻ. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ പൊലീസുകാരോട് വിശദീകരണം തേടിയത്.

കപ്പയും ചിക്കൻ കറിയും പാചകം ചെയ്തു കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഡ്യൂട്ടി സമയത്തെ പാചകത്തിലും സമൂഹ മാധ്യങ്ങളിലെ ഇടപെടലിലും ആണ് ദക്ഷിണ മേഖല ഐ ജി വിശദീകരണം ചോദിച്ചിരിക്കുന്നത്. പോസിറ്റീവ് കമന്റുകൾ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയിലെ പൊലീസുകാരെ അഭിനന്ദിച്ച് പ്രതികരിച്ചത്.

നിരവധി പേർ വീഡിയോ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. പാട്ടിന്റെ അകമ്പടിയോടെ ഹിറ്റ് കോംബിനേഷനായ കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ നടപടിയെന്നതാണ് ശ്രദ്ധേയം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !