കോട്ടയം :വീടിന്റെ സമീപം നിൽക്കുകയായിരുന്ന യുവതി വനത്തിൽ നിന്ന് ഒഴുകിയെത്തിയ മലവെള്ളപാച്ചിലിൽപ്പെട്ട് വീണ് പരിക്ക്. യുവതിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യാനിക്കാട്ടിൽ മനോജിന്റെ ഭാര്യ സിന്ദു മനോജ് ആണ് വീടിന്റെ സൈഡിൽ നിൽക്കെ ഒഴുക്കിൽ പെട്ട് വീണ് പരിക്കേറ്റത്. യുവതിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.പരിക്ക് ഗുരുതരമല്ല. വീടിന് സമീപത്ത് വനത്തിൽ നിന്ന് ഒഴുകിയെത്തുന്ന നീർച്ചാലിൽ വീണ് ഒഴുകിപ്പോയ സിന്ധു അടുത്തുള്ള കയ്യാലയിൽ കയറി രക്ഷപെടാൻ ശ്രമിച്ചപ്പോൾ കയ്യാല ഇടിഞ്ഞു വീഴുകയും തുടർന്ന് അയൽവാസികൾ ആണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവ സ്ഥലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി, വൈസ് പ്രസിഡന്റ് ബിനോയ്, വാർഡ് മെബറും വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ മറിയാമ്മ ജോസഫ്,
എരുമേലി ടൗൺ വാർഡ് അംഗം നാസർ പനച്ചി എന്നിവർ സന്ദർശിച്ചു. നീർച്ചാൽ ഒഴുകുന്നതിന്റെ സമീപത്തുള്ള കുടുംബങ്ങളെ സുരക്ഷിതമാക്കാൻ നടപടി സ്വീകരിച്ചെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.